പത്തനംതിട്ട: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ താഴത്തുചക്കാലയിൽ വി.കെ. കുഞ്ഞൻപിള്ള (107) അന്തരിച്ചു.
2022 ഫെബ്രുവരി 21 ന് കലാമണ്ഡലത്തിന്റെ വൈസ് ചാൻസലർ നേരിട്ടെത്തി വി.കെ. കുഞ്ഞൻപിള്ളയ്ക്ക് സൗഗന്ധിക പുരസ്കാരം നല്കി ആദരിച്ചിരുന്നു. ഭാര്യ ചെങ്ങരൂർ കോച്ചേരിൽ കുടുംബാംഗം പരേതയായ ഗൗരിക്കുട്ടിയമ്മ.
മക്കൾ: പരേതനായ വി. കെ. വാസുദേവൻ പിള്ള, പൊന്നമ്മ ആർ നായർ, രാജമ്മ ആർ നായർ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും.