മണ്ണാർക്കാട്: ഹൈസ്കൂൾ ഹയർസെക്കന്ററി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ച ഘട്ടത്തിൽ, കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് വി.കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. 
തിരിച്ചറിവ് നൽകുന്നതാവണം നാം നേടുന്ന വിദ്യാഭ്യാസം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ അറിവിന്റെ അതി നൂതനമായ രൂപീകരണം, സർഗ്ഗാത്മകത-പുരോഗതി, പഠനത്തിന്റെ ഉള്ളടക്കവും സന്ദർഭവുമായുള്ള അതിന്റെ ബന്ധവും എല്ലാം പരിഗണിക്കുമ്പോൾ, മനുഷ്യത്വപരമായ വിദ്യാഭ്യാസത്തിന് കൂടി ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. നന്മയിലേക്ക് നയിക്കുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടായില്ലെങ്കിൽ വിവേകത്തിലൂടെ വിജയത്തിലേക്ക് എത്താൻ ആവില്ല, എംപി പറഞ്ഞു. 
കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ, മോട്ടിവേഷൻ സ്പീക്കർ അഡ്വ.ബിലാൽ മുഹമ്മദ് എന്നിവർ ഉൽബോധനം നടത്തി. സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ കെ.ജി.സാബു മുഖ്യാതിഥി ആയിരുന്നു. 
സി.എം. മാത്യു, സാബു ജോസഫ്, കെ കെ ചന്ദ്രൻ, എ. എം. മുഹമ്മദ് ഹാരിസ്, കെ. ജെ.മുഹമ്മദ്, കെ.എസ്. സുരേഷ്, ജെന്നി ജോൺ, രാജി പഴയകളം, ഹസീന മുഹമ്മദാലി, പി.കെ. മുഹമ്മദ് മുസ്തഫ, കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ലിയ മാത്യു പ്രാർത്ഥന ചൊല്ലി. 
ബാങ്കിന്റെ പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികളെ ക്യാഷ് അവാർഡും ട്രോഫിയും നൽകിയാണ് ആദരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *