തിരുവനന്തപുരം: സ്ത്രീയെ നടുറോഡില്‍ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ സുഹൃത്തിനെയും സഹായിയേയും അറസ്റ്റു ചെയ്തു.
പാങ്ങോട് ഭരതന്നൂർ സേമിയക്കട ജങ്ഷന് സമീപം അനീഷ് ഭവനില്‍ അനീഷ് (36), ഇയാളുടെ സഹായിയും കാറോടിച്ചിരുന്ന ആളുമായ നേമം പൊന്നുമംഗലം പൊറ്റവിള താന്നിവിള വീട്ടില്‍ റഫീഖ് (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസം 25ന് കൊച്ചുവേളി പള്ളിക്ക് സമീപം കോണ്‍വെന്റ് റോഡില്‍ വൈകുന്നേരം മൂന്നിനാണ് സംഭവം.
കൊച്ചുവേളി സ്വദേശിനിയായ സോണിയയെയാണ് അനീഷ് വെട്ടി പരിക്കേല്‍പ്പിച്ചത്. കഴുത്തിനും കൈകള്‍ക്കും വെട്ടേറ്റ സോണിയയെ മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.