ഡൽഹി: കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്നേറ്റം ഉണ്ടാകുമെന്നാണ് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. നാഗാലാൻഡിലും മിസോറാമിലും മണിപ്പൂരിലും കോൺഗ്രസ്സ് മുന്നേറും.
എന്നാൽ താരതമ്യേനെ ഈ സംസ്ഥാനങ്ങളിൽ ഓരോ സീറ്റ് വീതം മാത്രമേ ഉള്ളു. എന്നാൽ അരുണാചൽ പ്രദേശ്, മേഘലയ, ത്രിപുര, ആസാം എന്നിവിടങ്ങളിൽ ബിജെപി കൂടുതൽ സീറ്റ് നേടും.
സർവ്വേ ഫലം അനുസരിച്ച് ആസാമിൽ 10-12 സീറ്റ് എൻഡിഎയും 2-4 സീറ്റ് ഇന്ത്യ മുന്നണിയും നേടും. മണിപ്പൂരിൽ ആകെ രണ്ട് സീറ്റിൽ ഒന്ന് കോൺഗ്രസും മറ്റൊന്ന് പ്രാദേശിക പാർട്ടിയും നേടും. മിസോറാമിലെ ഒരു സീറ്റ് കോൺഗ്രസിന് തന്നെ ലഭിച്ചേക്കും.
ത്രിപുരയിൽ രണ്ടിലും ബിജെപി ജയിക്കുമ്പോൾ നാഗാലാൻഡിൽ ഒരു സീറ്റ് കോൺഗ്രസ് നേടും. മേഘാലയയിലെ രണ്ടിൽ ഒന്ന് ബിജെപിയും മറ്റൊന്ന് പ്രാദേശിക പാർട്ടിയും നേടും. അരുണാചലിൽ രണ്ടിൽ രണ്ടും ബിജെപിക്ക് തന്നെ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.