ചെന്നൈ: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതായി താരം ഏതാനും ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കല്‍.
എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് വിരമിക്കുന്നതായി ദിനേശ് കാര്‍ത്തിക്ക് വ്യക്തമാക്കിയത്. നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് വിരമിക്കലെന്ന് താരം വ്യക്തമാക്കി.
It’s official 💖Thanks DK 🙏🏽 pic.twitter.com/NGVnxAJMQ3
— DK (@DineshKarthik) June 1, 2024
ഐപിഎല്ലില്‍ മേയ് 22ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്ന ‘ഡികെ’ അവസാനമായി കളത്തിലിറങ്ങിയത്. ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളിലും, 94 ഏകദിനങ്ങളിലും, 60 ടി20കളിലും കളിച്ചു.