അമരാവതി: ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് വിവിധ എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നു. സംസ്ഥാനത്ത് എന്‍ഡിഎയുടെ കുതിപ്പെന്നാണ് വിലയിരുത്തല്‍.
എബിപി-സി-വോട്ടർ എക്‌സിറ്റ് പോൾ പ്രകാരം ആന്ധ്രാപ്രദേശിൽ എന്‍ഡിഎയ്ക്ക് 21-25 സീറ്റുകളും, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 0-4 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് 18 എക്‌സിറ്റ് പോൾ പ്രവചിക്കുന്നത് ആന്ധ്രാപ്രദേശിൽ ബിജെപി 4-6 സീറ്റുകൾ നേടുമെന്നും എൻഡിഎ 19-22 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. 5-8 ലോക്‌സഭാ സീറ്റുകൾ വൈഎസ്ആർസിപി നേടിയേക്കും.
റിപ്പബ്ലിക് ടിവി-പിഎംആർക്യുവും എൻഡിഎയുടെ വിജയം പ്രവചിക്കുന്നു. ഈ എക്‌സിറ്റ് പോൾ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 19 മുതൽ 22 വരെ സീറ്റുകൾ നേടുമെന്നും വൈഎസ്ആർസിപി 5 മുതൽ 8 വരെ സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നു.
ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപിക്ക് 8-13 സീറ്റുകളും ടിഡിപിക്ക് 10-14 സീറ്റുകളും ബിജെപിക്ക് 2-3 സീറ്റുകളും ലഭിക്കുമെന്ന് ജാൻ കി ബാത്ത് എക്സിറ്റ് പോൾ പ്രവചിക്കുന്നു.
ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയുമായും പവൻ കല്യാണിൻ്റെ നേതൃത്വത്തിലുള്ള ജനസേനാ പാർട്ടിയുമായും (ജെഎസ്പി) സഖ്യമുണ്ടാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.