കൊച്ചി: ഹിമാലയന്‍ യാത്രയ്ക്കിടെ അലഹബാദില്‍ പെരുമ്പാവൂര്‍ സ്വദേശി സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണ(58)നാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
കഴിഞ്ഞയാഴ്ച്ച അലഹബാദിലേക്ക് പോയ ഉണ്ണിക്കൃഷ്ണന്‍ അവിടെ നിന്ന് ഹിമാലയന്‍ യാത്രയ്ക്കായി പുറപ്പെടാനിരിക്കെ സൂര്യാഘാതമേറ്റ് മരിക്കുകയായിരുന്നു. കപ്പല്‍ ജീവനക്കാരനായിരുന്ന ഉണ്ണിക്കൃഷ്ണന്‍ റിട്ടയര്‍മെന്റിന് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു. മൃതദേഹം അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പെരുമ്പാവൂരില്‍ എത്തിക്കും.