വൈത്തിരി: നാലുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെത്തുടർന്നു വൈത്തിരിയിലെ ഹോട്ടൽ അധികൃതർ പൂട്ടിച്ചു. ചേലോട് പെട്രോൾ പമ്പിനു സമീപമുള്ള ബാംബൂ ഹോട്ടലും ചുണ്ടയിലുള്ള അനുബന്ധ ഹോട്ടലുമാണ് പരിശോധനക്ക് ശേഷം അടപ്പിച്ചത്.
വയനാട് കാണാനെത്തിയ കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ നാലംഗ കുടുംബത്തിനാണ് ഇന്നലെ ചേലോട്ടെ ഹോട്ടലിൽനിന്ന് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരിൽ 11 വയസ്സായ ബാലികയെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.