യുഎസില്‍ സൗകര്യങ്ങള്‍ കുറവ്, നിലവിരമില്ലാത്ത പിച്ച്! അതൃപ്തി പ്രകടിപ്പിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനായുള്ള അമേരിക്കയിലെ പരിശീലന സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ ടീം കോച്ച് രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ പരാതി ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒട്ടുമിക്ക താരങ്ങളും അമേരിക്കയിലെത്തി. കാന്റ്യാഗ് പാര്‍ക്കില്‍ ഒരുക്കിയ പിച്ചില്‍ രോഹിതും സംഘവും പരിശീലനം തുടങ്ങി. ഇതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിടുകയും ചെയ്തു. 

നല്‍കിയ ആറ് പിച്ചുകളില്‍ മൂന്നെണ്ണം ഇന്ത്യന്‍ ടീം ഉപയോഗിച്ചു. നിലവാരമില്ലാത്ത പിച്ചാണിതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെച പരാതി. താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള പിച്ചാണിതെന്നാണ് വിലയിരുത്തല്‍. താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ക്രിക്കറ്റ് ടുര്‍ണമെന്റുറകള്‍ നടത്തി അമേരിക്കയ്ക്ക് വലിയ പരിചയമില്ലാത്തതും ഇതിന് കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

ശനിയാഴ്ച്ച ബംഗ്ലാദേശിനെതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെ സ്‌റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ക്ക് ഈ സ്റ്റേഡിയമാണ് ഇന്ത്യ ഉപയോഗിക്കേണ്ടത്. ട്വന്റി 20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒന്പതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്താനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

സൗദി കപ്പ് കിരീടം തേടി ക്രിസ്റ്റ്യാനോ നാളെയിറങ്ങും! അല്‍ നസറിന്റെ എതിരാളി ചിര വൈരികളായ അല്‍ ഹിലാല്‍

യുഎസിലെ സമയക്രമവുമായി പൊരുത്തപ്പെടലാണ് ടീമിന്റെ ആദ്യ ലക്ഷ്യമെന്ന് ടീമിന്റെ സ്ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ് പരിശീലകന്‍ സോഹം ദേശായ് പറഞ്ഞു. രണ്ടുമാസത്തോളം നീണ്ടുനിന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് ശേഷമാണ് താരങ്ങള്‍ ദേശീയ ടീമിനായി ഒരുമിച്ച് ചേരുന്നത്. യുഎസ് ലോകകപ്പ് മികച്ച അനുഭമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും.

By admin