ന്യുയോര്‍ക്ക്: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം യുഎസില്‍ പരിശീലനത്തിലാണ്. എന്നാല്‍ ലഭിച്ചിരിക്കുന്ന പരിശീലന സൗകര്യങ്ങള്‍ ടീം അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. ക്യാന്റിയാഗ് പാര്‍ക്കില്‍ ടീമിന് നല്‍കിയ സൗകര്യങ്ങളില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അതൃപ്തി പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശീലനത്തിനായി നല്‍കിയ പിച്ചുകള്‍ക്കും നിലവാരമില്ലെന്നാണ് പരാതി. താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാൻ്റിയാഗ് പാർക്കിലെ പരിശീലന സൗകര്യങ്ങളെക്കുറിച്ച് ഒരു ടീമും പരാതിയോ ആശങ്കയോ പ്രകടിപ്പിച്ചിട്ടില്ലെന്ന് ഐസിസി ഒരു മാധ്യമത്തോട് പ്രതികരിച്ചു.