20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടി20 ലോകകപ്പ് ജൂണ്‍ രണ്ടിന് ആരംഭിക്കും. ജൂണ്‍ രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ യുഎസ്എ കാനഡയെ നേരിടും. ജൂണ്‍ 29ന് ബാര്‍ബഡോസിലാണ് ഫൈനല്‍.
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ ലോകകപ്പ് ആസ്വദിക്കാം. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും മത്സരം കാണാം. സ്റ്റാർ സ്‌പോർട്‌സ് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ടൂർണമെൻ്റ് സംപ്രേക്ഷണം ചെയ്യും
യുഎസ്എയിലും, കാനഡയിലും വില്ലോടിവിയിലൂടെ ലോകകപ്പ് വീക്ഷിക്കാം. ഇഎസ്പിഎന്‍ കരീബിയനാണ് കരീബിയന്‍ ദ്വീപുകളിലെ സംപ്രേക്ഷണവകാശം ലഭിച്ചത്. യുകെയില്‍ സ്‌കൈ സ്‌പോര്‍ട്‌സിലൂടെ മത്സരം ആസ്വദിക്കാം.
ഓസ്‌ട്രേലിയയില്‍ മത്സരം കാണാനാകുന്നത് ആമസോണ്‍ പ്രൈമിലൂടെയാകും. ന്യൂസിലന്‍ഡില്‍ സ്‌കൈ ടിവി ന്യൂസിലന്‍ഡ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. ആഫ്രിക്കന്‍ മേഖലയില്‍ സൂപ്പര്‍സ്‌പോര്‍ട്ടിലൂടെയും അതിന്റെ ആപ്പിലൂടെയും മത്സരം ലഭ്യമാകും. ഗള്‍ഫില്‍ സ്റ്റാര്‍സ്‌പ്ലേയില്‍ മത്സരം സ്ട്രീം ചെയ്യും. യുഎഇയില്‍ ക്രിക്ക്‌ലൈഫ് മാക്‌സിലും പ്രക്ഷേപണമുണ്ടാകും.
പാക്കിസ്ഥാനിലെ ആരാധകർക്ക് പിടിവി, ടെൻ സ്‌പോർട്‌സ് എന്നിവ വഴിയും മൈക്കോ, തമാഷ ആപ്പുകള്‍ വഴിയും മത്സരങ്ങള്‍ കാണാം. ബംഗ്ലാദേശില്‍ നാഗോറിക് ടിവിയിലും, ടോഫി ആപ്പിലും മത്സരങ്ങള്‍ ലഭിക്കും. ടിവി1, സിരാസ, ശക്തി ടിവി എന്നിവയിലൂടെ ശ്രീലങ്കയില്‍ ലോകകപ്പ് ആസ്വദിക്കാം. ക്രിക്കറ്റിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് ഐസിസി.ടിവി ആപ്പ് വഴി കോണ്ടിനെൻ്റൽ യൂറോപ്പും സൗത്ത് ഈസ്റ്റ് ഏഷ്യയും ഉൾപ്പെടെ 80-ലധികം പ്രദേശങ്ങളിൽ സൗജന്യമായി സംപ്രേക്ഷണം ചെയ്യും.