ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി. ജൂണ്‍ രണ്ടിന് യുഎസ്എയും കാനഡയും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ ലോകകപ്പിന് തുടക്കമാകും. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളികള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും, ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും മത്സരങ്ങള്‍ കാണാനാകും. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇതിനകം യുഎസില്‍ എത്തിയിരുന്നു. വിരാട് കോഹ്ലി മാത്രമാണ് ടീമിനൊപ്പം ചേരാനുള്ളത്.
ഇന്ത്യയുടെ മത്സരക്രമം (തീയതി, എതിര്‍ടീം എന്ന ക്രമത്തില്‍)
ജൂണ്‍ ഒന്ന് (സന്നാഹ മത്സരം)-ബംഗ്ലാദേശ്
ജൂണ്‍ അഞ്ച്-അയര്‍ലന്‍ഡ്
ജൂണ്‍ ഒമ്പത്-പാകിസ്ഥാന്‍
ജൂണ്‍ 12-യുഎസ്എ
ജൂണ്‍ 15-കാനഡ
ജൂണ്‍ 19, 20, 21, 22, 23, 24, 25 തീയതികളില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ നടക്കും. ജൂണ്‍ 27നാണ് സെമി ഫൈനല്‍ പോരാട്ടം. ജൂണ്‍ ഒമ്പതിനാണ് ഫൈനല്‍.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസർവ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ.