അമ്മതന്നുദരത്തിലുരുവായ നാളിൽ-ത്തുടങ്ങിയതാണെന്റെയീ ജന്മയാത്രനിഴലിച്ചിടുന്നെന്റെയോർമയിലിന്നുമാനിറമാർന്ന ബാല്യത്തിൻ തേൻകിരണം.
ഉപ്പുകൂട്ടിത്തിന്ന പച്ചമാങ്ങാരുചി-യിന്നുമൂറീടുന്നെന്റെ നാവിലായി പ്ലാവിൻചുവട്ടിൽ കുടിലൊന്നു കെട്ടി-യൊരുക്കി,യന്നേറെ കറിക്കൂട്ടുകൾ.
നാമജപങ്ങളാൽ,നിറവേകിയന്തിക്ക്കൂട്ടായിട്ടുണ്ടായിരുന്നു മുത്തശ്ശിസ്നേഹനിധികളായന്നുണ്ടായിരുന്നേറെ-പ്പേർ, ജീവിതത്തോണി തുഴഞ്ഞിടുവാൻ.
കനവുകൾ പൂക്കുന്ന കൗമാരവും താണ്ടി,വേഗമിങ്ങെത്തിയാ, യൗവനവുംചാരവുംമൂടിക്കിടപ്പാണതിപ്പളുംപൂക്കാത്ത സ്വപ്‌നത്തിൻനിഴൽപ്പാടുകൾ.
മൂടുപടംചാർത്തുംയാഥാസ്ഥിതികത്വത്തിൽനീറുന്ന ഹൃത്തിനെയാരറിയാൻ!നിറമേകി, ദാമ്പത്യവല്ലിയിൽ പൂത്തൊരാകൊച്ചുസുമങ്ങളെൻ മനതാരിലായ്.
ജീവിതമാകുന്നൊരാഴക്കടലിനെ-യറിയാൻകഴിഞ്ഞില്ലയന്നൊട്ടുമേകരകയറീടുവാനാവില്ലൊരിക്കലുംകാണാച്ചുഴികളിൽപ്പെട്ടുപോയാൽ.
ബാക്കിയായെന്നിലാ നെടുവീർപ്പതുമാത്രംസ്വപ്‌നങ്ങൾ കൈവിട്ടുപോയനാളിൽനീറുംനെരിപ്പോടുപോലെരിഞ്ഞീടിലുംനാടകമാടണം മറ്റുള്ളോർക്കായി, നാം.
നേർക്കാഴ്ചയെന്നതിനപ്പുറമെത്രയോകാണാപ്പുറമുണ്ടീ, ജീവിതത്തിൽഅറിഞ്ഞന്നു ജീവിതപാഠങ്ങളെത്രയോ!കൂപമണ്ഡൂകങ്ങളാവാതിരിക്കുക.
തുഴയില്ലാതൊഴുകുന്നൊരാ വഞ്ചിപോലെതുടരുകയാണിന്നുമെൻ ജീവപ്രയാണംതേടുകയാണിന്നൊരാ സ്നേഹത്തുരുത്തു,ഞാ,നെന്നിലെരിയുന്ന തീയണച്ചീടുവാൻ.
-സുഭദ്ര ശിവദാസ്