സഞ്ജു അമേരിക്കയില്‍, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു! ബംഗ്ലാദേശിനെതിരെ സന്നാഹം കളിക്കില്ല
മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയില്‍ എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യുസ്‌വേന്ദ്ര ചഹല്‍, യശശ്വി ജയ്‌സ്വാള്‍, ആവേശ് ഖാന്‍ എന്നിവരും അമേരിക്കയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ , കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു.
രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവും ആദ്യ സംഘത്തിനൊപ്പം എത്തി. വിരാട് കോലി, ഹാര്‍ദിക് പണ്ഡ്യ, റിങ്കു സിംഗ് എന്നിവരാണ് ഇനി ടീമിനൊപ്പം ചേരാനുള്ളവര്‍. ജൂണ്‍ ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി സന്നാഹ മത്സരം കളിക്കും. ജൂണ്‍ രണ്ടിനാണ് ലോകകപ്പിന് തുടക്കമാവുക. അഞ്ചിന് അയര്‍ലന്‍ഡുമായാണ് ആദ്യമത്സരം. ഒന്‍പതിനാണ് ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. ഐപിഎല്ലിനുശേഷം ചെറിയ ഇടവേള വേണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചിരുന്നു.
Sanju Samson in the USA team India join @mufaddal_vohra @BCCI @IamSanjuSamson pic.twitter.com/51AlJEZ9yt
— Manish Bishnoi Bishnoi (@ManishBish74853) May 28, 2024
അതേസമയം, ഐപിഎല്ലില്‍ ആദ്യ റൗണ്ടില്‍ പുറത്തായ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് ലണ്ടനില്‍ നിന്ന് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. അമേരിക്ക-കാനഡ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ്
റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍.