സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനം; പ്രതിസന്ധി പരിഹരിച്ചു, ഈ വര്‍ഷവും ഏകജാലകം വഴി പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിലാണ് ധാരണയിലെത്തിയത്.

കഴിഞ്ഞ വർഷം നഴ്സിംഗ് കൗൺസിൽ അനുമതി കിട്ടിയ കോളേജുകൾക്ക് ഇത്തവണയും അനുമതി നൽകുമെന്നും ചര്‍ച്ചയില്‍ ധാരണയായി. കോളേജുകളില്‍ പരിശോധന ഇല്ലാതെ തന്നെ അനുമതി നല്‍കാൻ തീരുമാനിക്കുകയായിരുന്നു. അപേക്ഷ ഫോമിന് ജിഎസ്ടി ഒഴിവാക്കണമെന്ന മാനേജ്മെന്‍റ് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.

നഴ്‌സിംഗ് പ്രവേശന പ്രതിസന്ധി: ചര്‍ച്ചയിൽ സമവായം, സര്‍ക്കാരിനുള്ള സീറ്റുകൾ മാനേജ്മെന്റുകൾ പിൻവലിക്കില്ല

 

By admin