വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരിച്ച് നദാല്‍! ഫ്രഞ്ച് ഓപ്പണില്‍ തിരിച്ചെത്തുമോ അറിയില്ലെന്ന് താരം

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ഇനിയൊരങ്കത്തിന് ഉണ്ടാവുമോ എന്ന് ഉറപ്പ് പറയാതെ ടെന്നിസ് ഇതിഹാസം റഫേല്‍ നദാല്‍. രണ്ടുമാസത്തിന് അപ്പുറമുള്ള ഒളിംപിക്‌സിനായി റോളണ്ട് ഗാരോസിലേക്ക് തിരിച്ചെത്താമെന്നാണ് പ്രതീക്ഷയെന്നും നദാല്‍ പറഞ്ഞു. നിലയ്ക്കാത്ത കൈയടികള്‍ക്ക് മുന്നില്‍ വികാരഭരിതനായിട്ടാണ് നദാല്‍ മടങ്ങിയത്. 19 വര്‍ഷം. 116 മത്സരം. പതിനാല് കിരീടം. തോറ്റത് നാല് കളിയില്‍ മാത്രം. 2009ല്‍ സോഡെര്‍ലിംഗിനും 2015ലും 2021ലും ജോകോവിച്ചിനും ശേഷം ഫ്രഞ്ച് ഓപ്പണില്‍ നദാലിനെ തോല്‍പിക്കുന്ന താരമാണ് നാലാം സീഡ് അലക്‌സണ്ടാര്‍ സ്വരേവ്. 

രണ്ടുവര്‍ഷമായി അലട്ടുന്ന പരിക്കിനോട് മല്ലിട്ടാണ് കളിമണ്‍കോര്‍ട്ടിലെ രാജാവ് റോളണ്ട് ഗാരോസിലേക്ക് തിരിച്ചെത്തിയത്. പക്ഷേ, ആദ്യറൗണ്ടില്‍ തന്നെ കിട്ടിയത് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളെ. നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വരേവ് കളി ജയിച്ചപ്പോള്‍ എല്ലാവരും കാതോര്‍ത്തത് നദാലിന്റെ വാക്കുകള്‍ക്കായി. നദാല്‍ പറഞ്ഞതിങ്ങനെ… ”സംസാരിക്കാനാവുന്നില്ല. അവസാനമായിട്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷടപ്പെടുന്ന ഇടത്താണ് നില്‍ക്കുന്നത്. ഭാവിയെ കുറിച്ച് സംസാരിക്കാനാവുന്നില്ല. ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്. ഒളിംപിക്‌സില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷ.” നദാല്‍ പറഞ്ഞു.

കൈവിടരുത്, ഞാനിവിടെ നിന്നോളാം! കൊല്‍ക്കത്ത വിടാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

ടെന്നിസില്‍ ഇനിയും താരോദയങ്ങളുണ്ടാവും. ഇതിഹാസങ്ങള്‍ പിറക്കും. പക്ഷേ, ഫ്രഞ്ച് ഓപ്പണില്‍ നദാലിന് പകരക്കാരനുണ്ടാവിലെന്ന് മുന്‍ ഇന്ത്യന്‍താരം സോംദേവ് ദേവ് വര്‍മ്മന്‍ വ്യക്തമാക്കി. 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ നദാലിന്റെ അവസാന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റായിരിക്കുമിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022ലെ സെമിയില്‍ ഇവിടെ സ്വരേവും നദാലും ഏറ്റുമുട്ടിയിരുന്നു. പരിക്കിനെ തുടര്‍ന്നു സ്വരേവ് പിന്‍മാറി. 2022ലാണ് നദാല്‍ ഇവിടെ അവസാനമായി കിരീടം നേടിയത്.  15ാം ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി കളം വിടാനുള്ള നദാലിന്റെ മോഹമാണ് അവസാനിച്ചത്.

By admin

You missed