അമേരിക്ക: മാരകമായ ചുഴലിക്കാറ്റുകളുടെയും ഇടിമിന്നലുകളുടെയും ആക്രമണത്തെത്തുടർന്ന് നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിലായി ഏകദേശം 200,000 ആളുകൾക്ക് വൈദ്യുതിയില്ല. ഈ പ്രകൃതി ക്ഷോഭം മൂലം 23 പേരാണ് മരിച്ചത്. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും യുഎസിൽ ഉടനീളം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ടെക്‌സാസിൻ്റെ വടക്കൻ, മധ്യ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനെയും വെള്ളപ്പൊക്കത്തെയും കുറിച്ച് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത് തുടരുകയാണ്. അതേസമയം, ഫ്ലോറിഡ സംസ്ഥാനത്തിൻ്റെ തെക്കൻ പ്രദേശങ്ങൾ കടുത്ത ചൂടിൽ വീർപ്പുമുട്ടുകയാണ്.