തൃശ്ശൂർ : കുന്നംകുളത്ത് ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈലാസം, ആര്യ എന്നീ സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. ഇരുബസുകളുടെയും മുൻവശം തകർന്നു.