രണ്ട് മാസക്കാലം നീണ്ടു നിന്ന ഐപിഎല്‍ പൂരത്തിന് ഒടുവില്‍ സമാപനം. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേതാക്കളായി. കീഴടക്കിയത് കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോറടക്കമുള്ള റെക്കോഡുകള്‍ ഈ സീസണില്‍ പിറന്നു. ഐപിഎല്‍ 2024ലെ അവാര്‍ഡ് ജേതാക്കളെ അറിയാം:
മോസ്റ്റ് വാല്യുവബിള്‍ പ്ലെയര്‍ ഓഫ് ദ സീസണ്‍: സുനിൽ നരെയ്ൻ (482 റൺസും 17 വിക്കറ്റും)
ഓറഞ്ച് ക്യാപ്പ് (10 ലക്ഷം രൂപ) – വിരാട് കോലി
പർപ്പിൾ ക്യാപ്പ് (10 ലക്ഷം രൂപ) – ഹർഷൽ പട്ടേൽ
എമേർജിംഗ് പ്ലെയർ ഓഫ് ദി സീസൺ (10 ലക്ഷം രൂപ) – നിതീഷ് റെഡ്ഡി
ഏറ്റവും കൂടുതൽ സിക്സറുകൾ (10 ലക്ഷം രൂപ) – അഭിഷേക് ശർമ്മ (42)
സീസണിലെ ഇലക്‌ട്രിക് സ്‌ട്രൈക്കർ (10 ലക്ഷം രൂപ) – ജേക്ക് ഫ്രേസർ മക്‌ഗുർക്ക്
ക്യാച്ച് ഓഫ് ദി സീസൺ (10 ലക്ഷം രൂപ) – രമൺദീപ് സിംഗ്
പിച്ച് ആൻഡ് ഗ്രൗണ്ട് അവാർഡ് (50 ലക്ഷം) – രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയം
ഫെയർപ്ലേ അവാർഡ്-സൺറൈസേഴ്സ് ഹൈദരാബാദ്