കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) മെഡിക്കൽ വിംഗ്, മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 
കെ.ഡി.എൻ.എ ഫാഹഹീൽ ഏരിയ പ്രസിഡണ്ട് റൗഫ് പയ്യോളിയുടെ അധ്യക്ഷതയിൽ ഫാഹഹീൽ മെട്രോ മെഡിക്കൽ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഫൈസൽ ഹംസ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് പുനത്തിൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, വുമൺസ് ഫോറം പ്രസിഡണ്ട് ലീനാ റഹ്മാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 
മെഡിക്കൽ വിംഗ് ജോ കൺവീനർ ശ്യാം പ്രസാദ്  ഇതുവരെയുള്ള മെഡിക്കൽ വിംഗിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അനു സുൽഫി സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു.
തുടർന്ന് ബേസിക് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കൽ വിംഗ് കൺവീനർ വിജേഷ് വേലായുധൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു. 
ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, ശ്വാസതടസം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ വൈദ്യ സഹായം  ലഭ്യമാകുന്നതിനു മുന്നേ ജീവൻ നിലനിർത്താൻ ചെയ്യേണ്ട കാർഡിയോ പൾമോണറി റെസസിറ്റേഷൻ (സി.പി.ആർ) ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷ രീതികളെ പ്രതിപാദിച്ചു. 
ക്ലാസ്സിൽ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്ററുകളുടെ (എ.ഇ.ഡി) പ്രവർത്തന രീതി ഡെമോയിലൂടെ വിശദീകരിക്കുകയും ആളുകളുടെ സംശയനിവാരണം നടത്തുകയും ചെയ്തു. 
അസീസ് തിക്കോടി, പ്രജു ടി.എം, അഷറഫ് വാവാട്, പ്രത്യുമ്‌നൻ, ഷമീർ പി.എസ്, ഷാജഹാൻ ടി.കെ, അഷീഖ ഫിറോസ്, ജുനൈദ റൗഫ്, രജിത തുളസീധരൻ, ചിന്നു ശ്യാം, ഷഫാന ഷമീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *