കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ ഗ്ലോബല്‍ ഓണ്‍ലൈന്‍ സൂം മീറ്റ് ഇന്ന് ഐറിഷ് സമയം 1.30 ന് (ഇന്ത്യന്‍ സമയം 6 മണി ) നടത്തപ്പെടുമെന്ന് പ്രവാസികാര്യാലയ ഡയറക്ടര്‍ ഫാ. മാത്യു പുതുമന , അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ട് എന്നിവര്‍ അറിയിച്ചു.
വികാരി ജനറാള്‍ ഫാ. ബോബി മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ,കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തും.ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രസംഗിക്കും.
ഗ്ലോബല്‍ ഓണ്‍ലൈന്‍ സൂം മീറ്റില്‍ പങ്കെടുക്കാന്‍ കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സൂം ഓണ്‍ലൈന്‍ സൂം മീറ്റില്‍ പങ്കെടുക്കാം. Topic: Global Meet Of Pravasi Apostolate – Kanjirapally Diocese