‘മഞ്ഞുമ്മൽ’ മോഡൽ ട്രൈപോഡ് റെസ്‌ക്യൂ സിസ്റ്റം; ഗർത്തങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ മുക്കം ഫയർഫോഴ്സ് റെഡി

കോഴിക്കോട്: ആഴമേറിയ ഗര്‍ത്തങ്ങളിലും മറ്റും കുടുങ്ങിപ്പോകുന്നവരെ രക്ഷപ്പെടുത്താന്‍ മുക്കം അഗ്‌നിരക്ഷാസേനക്ക് ഇനി ആധുനിക സൗകര്യം. ആഴങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുന്നതിനും ഉള്‍പ്പെടെ ഉപകരിക്കുന്ന ട്രൈപോഡ് റെസ്‌ക്യൂ സിസ്റ്റമാണ് മുക്കം അഗ്‌നിരക്ഷാ നിലയത്തിന് ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. 

നിലവില്‍ റെസ്‌ക്യൂ നെറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏറെ സാഹസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കിണറിലും മറ്റ് ജലാശയങ്ങളിലും വീണുപോകുന്ന ആളുകളെയും വളര്‍ത്തു മൃഗങ്ങളെയുമെല്ലാം ഇത്തരത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കരയിലെത്തിക്കുന്നത്. എന്നാല്‍ പുതിയ സംവിധാനം ലഭിച്ചതോടെ ഇതില്‍ മാറ്റം വരും. മലയിടുക്കുകളില്‍ കുടുങ്ങിയവരെ പോലും എളുപ്പത്തില്‍ രക്ഷിക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അടുത്തിടെ വന്‍ ജനപ്രീതി നേടിയ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ഗുഹയില്‍ അകപ്പെട്ടുപോയ പ്രധാന കഥാപാത്രത്തെ നായകന്‍ രക്ഷപ്പെടുത്തുന്നത് ട്രൈപോഡ് റെസ്‌ക്യൂ സിസ്റ്റം ഉപയോഗിച്ചാണ്. ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അംഗം അഭിലാഷിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.

‘കീരിയും’ സംഘവും വന്നത് ഒറീസയിൽ നിന്ന്, പിടിവീണത് ചെങ്ങന്നൂരിൽ എത്തിയപ്പോൾ’; പിടിയിലായത് 15 കിലോ കഞ്ചാവുമായി 
 

By admin