ഒടിടി റിലീസിന് തയ്യാറായി വര്‍ഷങ്ങള്‍ക്ക് ശേഷം, എപ്പോള്‍, എവിടെ?
സംവിധായകൻ വിനീത് ശ്രീനിവാസന്റേതായെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 81 കോടിയിലധികം ചിത്രം നേടിയിരുന്നു. എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടതാണ് വൻ ഹിറ്റിലേക്ക് കുതിക്കാൻ സഹായകരമായത്. ഒടിടിയില്‍ സോണി ലിവിലായിരിക്കും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ടട്
സോണി ലിവില്‍ ജൂണ്‍ ഏഴിനായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ലൈഫ്‍ടൈം കളക്ഷനും മറികടന്നിരുന്നു. നിവിൻ പോളി നിറഞ്ഞാടുന്ന ചിത്രവുമാണ്. പ്രണവും ധ്യാനും പ്രധാന വേഷത്തിലെത്തിയ ചിത്രം സൗഹൃദത്തിന് പ്രധാന്യം നല്‍കിയിരിക്കുന്ന ഒന്നാണ്.
മോഹൻലാലും ശ്രീനിവാസനും അടക്കമുള്ളവര്‍ വിനീതിന്റെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നു. തന്നെ ആ പഴയ കാലത്തേയ്‍ക്ക് ചിത്രം കൊണ്ടുപോയി എന്നാണ് മോഹൻലാല്‍ അഭിപ്രായപ്പെട്ടത്. സിനിമ ലോകത്തെ പല സംഭവങ്ങളും ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ ഉള്‍പ്പെടുത്തിയത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഇത് എന്ന അഭിപ്രായവും പ്രേക്ഷകരെ ആകര്‍ഷിക്കാൻ കാരണമായി.
പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ട്. സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലായിരുന്നു. മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായെങ്കിലും ഇത്തവണ ധ്യാനും നിവിനും നിര്‍ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ ഹൃദയത്തിനപ്പുറത്തെ വിജയത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read More: ശനിയാഴ്‍ച വമ്പൻ കുതിപ്പ്, കേരള കളക്ഷനില്‍ ഞെട്ടിക്കുന്ന ടര്‍ബോ