മുംബൈ: ഐപിഎൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി. രണ്ടാം തവണയാണ് കോലി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്.
പ്ലേ ഓഫിൽ പുറത്തായ ആർസിബിക്ക് വേണ്ടി 15 മത്സരങ്ങളിൽ 741 റൺസാണ് താരം നേടിയത്. പർപ്പിൾ ക്യാപ് പഞ്ചാബ് കിംഗ്‌സിൻ്റെ ഹർഷൽ പട്ടേൽ സ്വന്തമാക്കി. 24 വിക്കറ്റുമായിട്ടാണ് താരം ഒന്നാമതെത്തിയത്.