കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ കാണാതായെന്ന് പരാതി. എടയപ്പുറത്ത് നിന്ന് വൈകുന്നേരം അഞ്ചിനാണ് 12 വയസുള്ള കുട്ടിയെ കാണാതായത്.
കടയിൽ പോയതിനുശേഷം കുട്ടിയെ കാണാതാവുകയായിരുന്നു. ബംഗാൾ സ്വദേശികളുടെ മകളാണ് കാണാതായ കുട്ടി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.