രക്തം കട്ടപിടിക്കുന്ന പ്രോട്ടീനുകൾ ഇല്ലാതാകുകയും, ചെറിയ മുറിവ് സംഭവിച്ചിട്ടു പോലും രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയെയുമാണ് ഹീമോഫീലിയ എന്ന് പറയുന്നത്. സാധാരണയായി മുറിവ് സംഭവിച്ചാല്‍ മിനുറ്റുകള്‍ക്കകം തന്നെ രക്തം കട്ട പിടിക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെ രക്തം കട്ട പിടിക്കുന്നത് ചില പ്രത്യേക പ്രോട്ടീനുകളുടെ സഹായത്താലാണ്. ഈ പ്രോട്ടീനുകളുടെ അഭാവം മൂലം രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥയാണ് ഇവിടെ സംഭവിക്കുന്നത്. ഇതുമൂലം അമിതമായ രക്തം പുറത്തുപോയി ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യമുണ്ടാകാം. 
മുറിവുകളിൽ നിന്ന് അമിതമായ രക്തസ്രാവം, വലിയതോ ആഴത്തിലുള്ളതോ ആയ ചതവുകൾ, വാക്സിനേഷനുശേഷം അസാധാരണമായ രക്തസ്രാവം, വേദന, സന്ധികളിൽ നീർവീക്കം, സന്ധികളിലെ രക്തസ്രാവം, മൂത്രത്തിലോ മലത്തിലോ രക്തം, കാരണമില്ലാതെ മൂക്കിൽ നിന്ന് രക്തസ്രാവം എന്നിവയാണ് ഹീമോഫീലിയയുടെ ചില ലക്ഷണങ്ങൾ.
രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കുത്തിവച്ചുകൊണ്ടാണ് ഇതിന് പ്രധാനമായും ചികിത്സ നടത്തുന്നത്. രോഗം കണ്ടെത്തിയാല്‍ ഏറ്റവും മെച്ചപ്പെട്ട മാർഗം ഹീമോഫീലിയ ട്രീറ്റ്മെന്റ് സെൻറ്ററുകളെ സമീപിക്കുക എന്നതാണ്.
സംസ്കരിച്ച ഭക്ഷണങ്ങളും ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. ഇത് ഹീമോഫീലിയ രോഗികളില്‍ അമിത രക്തസ്രാവത്തിന് കാരണമാകും. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും, അമിത വണ്ണത്തിന് കാരണമാവുകയും ചെയ്യാം. ഇതും ഹീമോഫീലിയ രോഗികളില്‍ അമിത രക്തസ്രാവത്തിന് കാരണമാകും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
റെഡ് മീറ്റ് പോലെ അമിതമായി കൊഴുപ്പ് അടങ്ങിയ  ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഹീമോഫീലിയ രോഗികള്‍ക്ക് നല്ലതല്ല. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. എരുവേറിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ഹീമോഫീലിയ രോഗികള്‍ക്ക് നല്ലത്. 
സിട്രസ് പഴങ്ങള്‍, തക്കാളി പോലെയുള്ള അസിഡിക് ഭക്ഷണങ്ങളും  ഹീമോഫീലിയ രോഗികളില്‍ അമിത രക്തസ്രാവത്തിന് കാരണമാകാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കുക. ഹീമോഫീലിയ രോഗികള്‍ മദ്യം പരമാവധി ഒഴിവാക്കണം. ഇത് ശ്വാസകോശത്തിന്‍റെയും കരളിന്‍റെയും ആരോഗ്യത്തിനും നന്നല്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *