പത്തനംതിട്ട: പത്തനംതിട്ട ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സീനിയർ, ജൂനിയർ ആൺ, പെൺ ചാമ്പ്യൻഷിപ്പ് കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആര് പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ അനിൽകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഡോക്ടർ ചാർളി ചെറിയാൻ കതോലിക്കേറ്റ് കോളേജ് ഫിസിക്കൽ ഹെഡ് ഡോ. ജിജോ ജോസഫ്, കോച്ച് ജോയൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.
റിപ്പോര്‍ട്ട്: ആർ പ്രസംഗകുമാർ