കുവൈത്ത്: ഗ്രാന്‍ഡ് ഹൈപ്പര്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഡാന്‍സ് മത്സരം മെയ് 31ന് എഗൈലയില്‍ നടക്കും. വൈകിട്ട് ഏഴ് മുതലാണ് മത്സരം. https://forms.gle/jtKKvZaVY4ULLRF6A എന്ന ലിങ്ക് വഴി ‘ലെറ്റ്‌സ് ഡാന്‍സ്-കിഡ്‌സ് ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാം. അഞ്ച് വയസ് മുതല്‍ എട്ട് വയസു വരെ, ഒമ്പത് മുതല്‍ 13 വരെ വിഭാഗങ്ങളിലാണ് മത്സരം.
50 ദിനാറിന്റെ ഗിഫ്റ്റ് വൗച്ചറാണ് ഒന്നാം സമ്മാനം. 30 ദിനാറിന്റെ ഗിഫ്റ്റ് വൗച്ചര്‍ രണ്ടാം സമ്മാനമായി നല്‍കും. 20 ദിനാറിന്റെ ഗിഫ്റ്റ് വൗച്ചറാണ് മൂന്നാം സമ്മാനം. വ്യക്തിഗത ഇനത്തില്‍ മാത്രമാകും മത്സരം. പരമാവധി അഞ്ച് മിനിറ്റ് സമയം അനുവദിക്കും. വിവരങ്ങള്‍ക്ക്: +965 6628 6491.