കുവൈറ്റ് : എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ, വിഎച്ച്എസ്‌സി പരീക്ഷകളിൽ വിജയിച്ച കാസറഗോഡ് ജില്ലയിലെ കെഎംസിസി മെമ്പർമാരുടെ മക്കൾക്ക് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി മർഹൂം : ഹമീദലി ശംനാട് സാഹിബിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ഫാറൂഖ് തെക്കേക്കാടിന്റെ അധ്യക്ഷതയിൽ കുവൈറ്റ് കെഎംസിസി സ്റ്റേറ്റ് ഉപാധ്യക്ഷൻ ഇഖ്ബാൽ മാവിലാടം ജില്ലാ എജ്യുക്കേഷൻ കൺവീനർ ഹസ്സൻ ബല്ലയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ ജില്ലാ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഖാലിദ് പള്ളിക്കര, ട്രഷറർ ഖുതുബുദ്ധീൻ, വൈസ് പ്രസിഡണ്ട് അബ്ദുള്ള കടവത്ത്, ശുഹൈൽ ബല്ല, കബീർ തളങ്കര സെക്രട്ടറി റഫീഖ് ഒളവറ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹകീം ഹസനി എന്നിവർ സംബന്ധിച്ചു. ഹസ്സൻ ബല്ല സ്വാഗതവും സവാദ് സി കെ ഉദുമ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: അഷ്‌റഫ് തൃക്കരിപ്പൂർ +919496704251, ഹസ്സൻ ബല്ല 55078780, ഇബ്രാഹിം എടച്ചാകൈ 51302220.