തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയില്‍ വനം വകുപ്പിന്റെ പാക്കേജില്‍ വരുന്നവര്‍ ഒഴികെയുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഗവിയിലേക്കുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗവിക്ക് പുറമെ പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള യാത്ര നിരോധിച്ചതായി തിരുവനന്തപുരം ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചിരുന്നു. അതിരപ്പിള്ളി വാഴച്ചാല്‍ ഉള്‍പ്പടെയുള്ള തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളച്ചാട്ടങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സമീപത്തുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed