മിഷിഗൺ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രെസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മിഷിഗൺ ചാപ്റ്ററിന്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ ഗാർഡൻ ഫ്രഷ് കഫേയിൽ കൂടിയ മീറ്റിങ്ങിൽ വെച്ചു തിരഞ്ഞെടുത്തു.
പ്രസിഡന്റ് അജയ് അലക്സ് അമേരിക്കൻ മലയാളികൾക്ക് പ്രീയപ്പെട്ട റേഡിയോ മലയാളം യു എസ്സ് എ-യുടെ മാനേജിങ്ങ് പാർട്ട്ണർ ആണ്.  വീക്കിലി ന്യൂസ് റൗണ്ടപ്പിന്റേയും മറ്റ് വിനോദ പരിപാടികളുടെയും നിർമ്മാതാവാണ്
സെക്രട്ടറി ഷാരൺ സെബാസ്റ്റ്യൻ സ്റ്റാർ ടിവി നെറ്റ്‌വർക്കിൽ അസ്സോസിയേറ്റ് പ്രൊഡ്യൂസർ ആയി മാധ്യമ പ്രവർത്തനം ആരംഭിച്ച ഷാരൺ സെബാസ്റ്റ്യൻ ടിവി പ്രോഗ്രാം പ്രൊഡ്യൂസർ, അവതാരിക എന്നീ നിലയിൽ പ്രവർത്തിക്കുന്നു.  “റെഡ് അംബ്രെല്ല  ക്രിയേറ്റീവ്സ്” എന്ന മീഡിയ പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയുമാണ്.
ട്രെഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ ഏഷ്യാനെറ്റ് ന്യൂസ് യൂഎസ്എ-യുടെ പ്രൊഡക്ക്ഷൻ കോർഡിനേറ്റർ, കൂടാതെ “അമേരിക്ക ഈ ആഴ്ച്ച” എന്ന പ്രോഗ്രാമിന്റെ വിവിധ എപ്പിസോഡുകൾക്കു പിന്നിൽ പ്രവർത്തിച്ചിരുന്നു. വൈസ് പ്രസിഡന്റ് അലൻ ജോൺ ചെന്നിത്തല ‘അമേരിക്കൻ മലയാളി’ ഓൺലൈൻ മാധ്യമത്തിന്റെ അസ്സോസിയേറ്റ് എഡിറ്ററാണ്.ഫ്ളവേഴ്സ് ടിവിയിലും പ്രവർത്തിക്കുന്നു.
ജോയിന്റ് സെക്രട്ടറി ലാൽ പി. തോമസ്സ്(കാപ്പിലാൻ) ബൂലോകം ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ ആയി പ്രവർത്തിക്കുന്നു.  രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്. ജോയിന്റ് ട്രെഷറർ ഷിജു വിൽ‌സൺ റേഡിയോ മലയാളം യു എസ്സ് എ-യുടെ മാനേജിങ്ങ് പാർട്ട്ണർ ആണ് 
വാർത്ത: അലൻ ജോൺ ചെന്നിത്തല
 

By admin

Leave a Reply

Your email address will not be published. Required fields are marked *