കോട്ടയം: വിദ്യാഭ്യാസ മേഖലയിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ ഡിജിറ്റൽ സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്.
പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം, ആ ഷോറൂമിന്റെ പരിധിയിലുള്ള പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് ഡസ്ക് ടോപ്പ്, ലാപ്ടോപ്പ്, ടാബ്ലറ്റ്, സ്മാർട്ട്ഫോണുകൾ തുടങ്ങിയവ പഠന ആവശ്യങ്ങൾക്കായി സൗജന്യമായി ഓക്സിജൻ നൽകി വരുന്നു.
പദ്ധതിയുടെ ഭാഗമായി അഞ്ചൽ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു പഠനത്തിൽ മികവ് പ്രകടിപ്പിച്ച, അഞ്ചൽ സ്വദേശി കാളിദാസന് ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് ലാപ്ടോപ്പ് സമ്മാനമായി നൽകി. പ്ലസ് ടു പരീക്ഷയിൽ ശ്രദ്ധേയ വിജയമാണ് കാളിദാസൻ കൈവരിച്ചത്. ചടങ്ങിൽ ഓക്സിജൻ വൈസ് പ്രസിഡൻ്റ് സുനിൽ വർഗീസ് പങ്കെടുത്തു.