ഇന്ത്യയിൽ ‘ആർഎസ്എസ്’ ഭരണത്തിൽ എത്തുക എന്നത് വർഷങ്ങളായി ഓരോരോ രാഷ്ട്രീയ സ്വയം സേവകന്റെയും സ്വപ്നമാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അമ്പത് വർഷം വരെ അവർക്ക് അതൊരു ദിവാസ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാർഥ്യമാകുവാൻ പല വഴികളും പയറ്റി പയറ്റി ഒടുവിൽ 1989 ല്‍ ഭരണത്തിനോടടുത്തെത്തി.
പിന്നീട് 1996 ൽ 13 ദിവസം അധികാരത്തിൽ എത്തുകയും 1998 ൽ 13 മാസം അധികാരത്തിൽ ഇരിക്കുകയും 1999 ൽ അഞ്ചുവർഷക്കാലം തികയ്ക്കുകയും ചെയ്തു. അതുകഴിഞ്ഞങ്ങോട്ട് ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പേരിൽ വീണ്ടും അഞ്ചുകൊല്ലം വ്യാമോഹിച്ചവരെ ഇന്ത്യൻ ജനത കടപുഴക്കി കളഞ്ഞു.
പിന്നീട് പത്തുകൊല്ലം അധികാരത്തിൽ നിന്നും ഒഴിവാക്കപ്പെട്ടുവെങ്കിലും ആർഎസ്എസ് അവരുടെ ബുദ്ധി ജീവിയായ മറാഠിയായ നിതിൻ ഗഡ്കരിയെ ബിജെപിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച നരേന്ദ്രമോഡിയെ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.
പക്ഷെ മോഡിയെ കേന്ദ്രത്തിലേക്ക് ക്ഷണിച്ചപ്പോൾ അമിത്ഷായെ കൂടെ കൂട്ടുവാൻ ആവശ്യപ്പെട്ടിരുന്നില്ല. അധികാരം കയ്യിൽ വന്നപ്പോൾ മോഡിജി അമിത്ഷായെ കൂടെ കൂട്ടുകയും നിതിൻ ഗഡ്കരിയെ ഒതുക്കി മാറ്റുകയും ചെയ്തു.
തങ്ങൾക്ക് ഭീഷണിയാകുമെന്ന് അറിയാവുന്ന നേതാക്കന്മാരെ ഉന്മൂലനം ചെയ്യുവാനും ഇവർ മടിച്ചില്ല. എല്ലാം മനസ്സിലാക്കിയ ഗഡ്കരി പൊതുഗതാഗതവകുപ്പ് ഏറ്റെടുത്തുകൊണ്ട് ഇന്ത്യയിൽ റോഡ്പണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷെ ഒന്നിന്റെയും ക്രെഡിറ്റ് മോദിക്ക് നൽകുവാൻ തയാറായിരുന്നുമില്ല.
ആർഎസ്എസ് നിയമപ്രകാരം ഏതൊരു വലിയ നേതാവും 75 വയസാകുമ്പോൾ വിരമിക്കണം എന്ന നിർബന്ധമുണ്ട്. ആർഎസ്എസ് സർസംഗ് ചാലക് മറാഠിയായ മോഹൻ മധുകർ റാവു ഭഗത് എന്ന മോഹൻ ഭഗത് ജനിച്ചത് 1950 സെപ്റ്റംബർ 11 നാണ്. അവരുടെ നോമിനിയായ ബിജെപി യുടെ നരേന്ദ്ര ദാമോദർ ദാസ് മോഡി യെന്ന നരേന്ദ്രമോഡി ജനിച്ചത് 1950 സെപ്റ്റംബർ 17 നുമാണ്.
രണ്ടു വർഷത്തിന് ശേഷം അവരുടെ റിട്ടയർമെന്റ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിൽ ആർഎസ്എസിന് ഒരു കാര്യത്തില്‍ സംശയം ഉണ്ടാകാം. മോഡിജി 75 വയസിൽ റിട്ടയര്മെന്റിന് തയാറാകുമോ എന്നത്, അതുപോലെ രണ്ടു ഗുജറാത്തികൾ ചേർന്നുകൊണ്ട് രണ്ട് മറാഠികളെ ഒതുക്കുമോ എന്നതും.
ഫെബ്രുവരി മാസത്തിൽ ആബ് കേ ബാർ 400 എന്ന് വിളിച്ചുകൂവി ജനങ്ങളെ മൊത്തം കോരിത്തരിപ്പിച്ച മോഡിയുടെ തള്ളലുകൾ ഏറെക്കുറെ അവസാനിപ്പിച്ചത് ആർഎസ്എസ് നേതൃത്വമാണ് എന്നത് മനസിലാക്കിയ മോഡി-അമിത് കൂട്ടുകെട്ട് പാർട്ടി പ്രസിഡന്റായ ജെപി നദ്ദയെ ഉപയോഗിച്ചുകൊണ്ട് ആർഎസ്എസിനെ തള്ളിപ്പറയുവാനും മടിച്ചില്ല.
‘ആർഎസ്എസിനേക്കാൾ ബിജെപി വളരെ ഉയരത്തിൽ വളർന്നു കഴിഞ്ഞു’ എന്ന ഒരു പ്രസ്താവനയിൽ എല്ലാം അടങ്ങിയിരിക്കുന്നു. മൺമറഞ്ഞുപോയ ആർഎസ്എസ് നേതാക്കളുടെ ചരമവാര്ഷികങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമ പോലുള്ള കളികൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തു.
ശിവസേനയ്ക്ക് മോദിയോടും അമിത്ഷായോടും ഉരുത്തിരിഞ്ഞ അതേ വിദ്വേഷവും പകയും ആർഎസ്എസ് ആസ്ഥാനത്ത് പുകഞ്ഞപ്പോഴാണോ 400 സീറ്റ് മോഹങ്ങളിൽ നിന്നും മോഡി പിന്മാറിയത്.
അതുപോലെ കോടീശ്വരന്മാരായ കച്ചവടക്കാരായ അദാനി – അംബാനിമാരെ ആർഎസ്എസും ഗഡ്കരിയും നേരിട്ട് വിളിച്ചുകൊണ്ട് സംഭാവനകളും ഇലക്ട്രറൽ ബോണ്ടുകളും നിയന്ത്രിച്ചപ്പോൾ മോഡിക്ക് അത് സഹിക്കാവുന്നതിലും ഏറെയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുന്നിൽ ഉണ്ടായിരുന്ന സാമ്പത്തിക സ്രോതസ്സുകൾ അടയുന്നതായും അവരൊക്കെ പ്രതിപക്ഷത്തെയും ഒരു പോലെ സഹായിക്കുന്നുണ്ട് എന്നും മോഡിജി മനസിലാക്കി. പിന്നെ ഇടവും വലവും നോക്കാതെ അവർക്കെതിരെ ഉറഞ്ഞു തുള്ളുന്നതും നാം കണ്ടു.
ഇന്നിപ്പോൾ ബിജെപിയിലെ ഒരു വിഭാഗവും ആർഎസ്എസ് ന്റെ ഉന്നത നേതൃത്വവും മോഡിക്കെതിരെ പടനയിക്കുന്നത് ചാനലുകളിലൂടെയും ചാനലുകാരുടെ ചുവട് മാറ്റങ്ങളിലൂടെയും നമ്മുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അതിന്റെ ഒരു തെളിവാണ് സീ ടിവിയുടെ തീരുമാനം.
ശിവസേനയെ എങ്ങനെ ഇല്ലാതാക്കുവാൻ ശ്രമിച്ചോ, താക്കറെമാരെ എങ്ങനെ പിളർത്തിയോ, ഹിന്ദു മുന്നണിയെയും ബജ്‌റംഗ്ദളിനെയും എങ്ങനെ ദ്രോഹിക്കുന്നുവോ, പ്രവീൺ തൊഗാഡിയയെ എങ്ങനെ നിയന്ത്രിച്ചോ അതേ പോലെ ആർഎസ്എസ് നെയും കടപുഴക്കുന്ന കളികളാണ് ഗുജറാത്തികൾ എല്ലാം ചേർന്ന് ചെയ്തുവരുന്നതെന്ന് തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ഇവർക്ക് മനസ്സിലായി.
അന്നം കൊടുത്ത കൈക്ക് കൊത്തിയതുപോലെ ഗഡ്കരിയോട് ചെയ്തപ്പോൾ യാതൊരു നന്ദിയും നീതിയും പുലർത്തുന്നില്ല എന്നതും ആർഎസ്എസ് കേന്ദ്രത്തിന് പിടുത്തം കിട്ടി. ഇനി എന്താണ് ഇന്ത്യയിൽ സംഭവിക്കുക എന്നത് കണ്ടുതന്നെ കാണണം.
ചാനലുകാർ എല്ലാം പറയുന്നത് മോദിയല്ല അടുത്ത പ്രധാനമന്ത്രി എന്നാണ്. ബിജെപി ഭരണത്തിൽ വരില്ല എന്നവർ പറയുന്നുമില്ല. കാത്തിരിക്കാം !!!
400 പോയിട്ട് 200 കിട്ടിയാൽ ഭാഗ്യം എന്ന് പറഞ്ഞുകൊണ്ട് കാര്യവാഹ് ദാസനുംകത്തിക്കൽ തീർന്നു എന്ന ആശ്വാസത്തിൽ കാര്യവാഹ് വിജയനും