ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ജീവനോടെ തീയിലിട്ട് കൊന്ന കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ. കാലു, കന്‍ഹ എന്നിവരെയാണ് രാജസ്ഥാനിലെ ബില്‍വാര പോക്‌സോ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം. പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയും കല്‍ക്കരി ചൂളയിലിട്ട് കൊല്ലുകയുമായിരുന്നു. കാലിയെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.