ഗതാഗതക്കുരുക്ക് പരിശോധിക്കാൻ മന്ത്രി നേരിട്ട് ഇറങ്ങുന്നു; നാളെ തൃശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് പരിശോധന

തിരുവനന്തപുരം: ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരിട്ട് ഇറങ്ങുന്നു. തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗത കുരുക്കിൽ നാളെ പരിശോധന നടത്തും. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ്  മന്ത്രി ഉദ്ദേശിക്കുന്നത്. തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് പഠിക്കും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടിയിൽ നിന്ന് യാത്ര തുടങ്ങും. തൃശൂർ, എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പം ഉണ്ടാകും. 

By admin

You missed