കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ചിത്താരിയില്‍ പാചക വാതക ടാങ്കറില്‍ നേരിയ ചോര്‍ച്ച. രാവിലെ ഏഴരയോടെ ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡ്രൈവര്‍ ചോര്‍ച്ച ശ്രദ്ധിച്ചത്. ഇതോടെ വാഹനം റോഡരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്തു. ടാങ്കറിന്റെ സൈഡ് വാല്‍വിലാണ് ചോര്‍ച്ചയുണ്ടായത്.
കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. സംസ്ഥാന പാതയില്‍ ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. പാചക വാതക വിതരണ കമ്പനിയില്‍ നിന്ന് ടെക്‌നീഷ്യന്‍ എത്തിയതിന് ശേഷം തുടര്‍ നടപടിയെടുക്കും.