ഡല്‍ഹി: അഞ്ചാംഘട്ട പോളിങ് കഴിഞ്ഞപ്പോൾ ഇന്ത്യ സഖ്യത്തിന്‍റെ ആത്മവിശ്വാസം വർധിച്ചെന്ന് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ. 272 സീറ്റ് മതി ഭൂരിപക്ഷത്തിന്, പക്ഷെ 300 ന് അടുത്ത് സീറ്റുകൾ നേടും.
കോൺഗ്രസ് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ മികച്ച പ്രകടനം നടത്തും. പത്തുവര്‍ഷം മോദി ഒന്നും ചെയ്തില്ല. എല്ലാ മേഖലയിലും പരാജയം. ജനങ്ങളെ വിഭജിക്കാനാണ് 2014 മുതല്‍ മോദി ശ്രമിക്കുന്നത്.
മോദി എത്ര പറഞ്ഞാലും ഇന്ത്യ സഖ്യം ഭിന്നിപ്പിന്‍റെ രാഷ്ട്രീയം പറയില്ലെന്നും ഖര്‍ഗെ പറഞ്ഞു