കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ നാലാദിനവും തീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. പത്തനംതിട്ടയിൽ നാളെയും റെഡ് അലർട്ട് തുടരും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എല്ലാ ജിലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനം വിലക്കി.
തെക്കൻ തീരദേശ തമിഴ് നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയുമുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിയും കാറ്റോടും കൂടി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.കേരള തീരത്ത് മത്സ്യ ബന്ധനം വിലക്കി. ബുധനാഴ്ചയോടെ ബംഗാൾ ഉൾകടലിൽ രൂപമെടുക്കുന്ന ന്യൂന മർദം വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമർദമായേക്കും.
കനത്തമഴയില്‍ കോഴിക്കോട് മരം വീണും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറിയും നാശനഷ്ടം. പന്തീരാങ്കാവില്‍ ദേശീയ പാത നിര്‍മാണത്തിന്‍റെ ഭാഗമായി നിര്‍മിച്ച സര്‍വീസ് റോഡില്‍ നൂറ് മീറ്ററോളം വിള്ളല്‍ രൂപപ്പെട്ടതോടെ പ്രദേശത്ത് അപകടഭീഷണി. കക്കാടംപൊയില്‍ കൂമ്പാറ റോഡിലെ കോണ്‍ക്രീറ്റും മഴയത്ത് ഒലിച്ചുപോയി.