ചന്ദ്രയാന്‍ സീരിയസിലെ അടുത്ത ബഹിരാകാശ ദൗത്യനായി ഒരുങ്ങുകയാണ് നമ്മുടെ രാജ്യം. ഇവിടെയും തീര്‍ന്നില്ല റഷ്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളും ചന്ദ്രനില്‍ പല പരീക്ഷണങ്ങളും നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോള്‍ അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയുടെ പുത്തന്‍ പദ്ധതിയാണ് പുറത്തുവന്നിരിക്കുന്നത്. ചന്ദ്രനില്‍ റെയില്‍ പദ്ധതിയാണ് നാസ ആവിഷ്‌കരിച്ചിരിക്കുന്നത്. അതായത് ചന്ദ്രനിലെ ആദ്യ ട്രെയിന്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുകയാണ് അവര്‍.
ഫ്ലോട്ട് അഥവാ ഫ്ലെക്സിബിള്‍ ലെവിറ്റേഷന്‍ ഓണ്‍ എ ട്രാക്ക് എന്നാതാണ് പദ്ധതി. നാസയുടെ ഇന്നവേറ്റീവ് അഡ്വാന്‍സ്ഡ് കണ്‍സപ്റ്റ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി. നമ്മള്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളിലൊക്കെ കാണുന്നതരം കിടിലന്‍ പദ്ധതികള്‍ തയാറാക്കുന്ന വിഭാഗമാണ് ഇത്. ഗുഡ്‌സ് ട്രെയിനുകള്‍ക്ക് സമാനാമായ സാധനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ തഴിയുന്ന ചരക്കു ട്രെയിന്‍ സര്‍വീസാണിത്. 2030ഓടെ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകും. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ റോബട്ടിക് ട്രെയിന്‍ മണിക്കൂറില്‍ 1.61 കിലോമീറ്റര്‍ എന്ന വേഗത്തിലാകും ട്രാക്കിലൂടെ നീങ്ങുക.

By admin

Leave a Reply

Your email address will not be published. Required fields are marked *