മക്ക : കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഇന്ത്യയിൽ നിന്ന് മദീനയിൽ എത്തികൊണ്ടിരുന്ന ഹാജിമാർ എട്ട് ദിവസത്തെ അനുഷ്ഠാനങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് അവിടം വിട്ട് മക്കയിൽ എത്തിച്ചേരാൻ തുടങ്ങി. സാധാരണ വേഷത്തിൽ മദീനയിലെത്തിയ ഇവർ ഹജ്ജ് വേഷധാരികളായാണ് മക്കയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഹജ്ജിന് ശേഷം ഇനി ഇവർ ജിദ്ദയിൽ നിന്നായിരിക്കും നാട്ടിലേക്ക് തിരിക്കുക.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന വിശുദ്ധ മക്കയിൽ എത്തിച്ചേർന്ന ആദ്യ ഹജ്ജ് സംഘത്തിന് മക്കയിൽ ഐ സി എഫ്, ആർ എസ് സി വളണ്ടിയർ കോർ സ്വീകരണം നൽകി. വ്യാഴാഴ്ച രാത്രി പത്തു മണിക്ക് ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർ നാഷണൽ എയർപോർട്ടിൽ ഇറങ്ങിയ കാശ്മീരിലെ ശ്രീ നഗറിൽ നിന്നുള്ള സംഘം മക്കയിലെ താമസസ്ഥലമായ അസീസിയയിലെ 134 ആം നമ്പർ ബിൽഡിങ്ങിൽ പുലർച്ചെ 1.30 ഓടെയാണ് എത്തിച്ചേർന്നത് .
സംഘത്തെ ഹജ്ജ് കോൺസൽ പ്രതിനിതി ഫഹദ് അഹ്‌മദ് ഖാൻ സുരി യുടെ നേതൃത്വത്തിൽ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മുത്വവിഫിന്റെ കീഴിൽ ഉള്ളവരും അനുഗമിച്ചു. മുസല്ല അടങ്ങിയ കിറ്റ് നൽകിയാണ് ഐ സി എഫ് ആർ – എസ് സി പ്രവർത്തകർ തീർത്ഥാടകരെ സ്വീകരിച്ചത്. സ്വീകരണത്തിന് സിദ്ധീഖ് ഹാജി കണ്ണൂർ, ഷാഫി ബാഖവി, ഹനീഫ് അമാനി, അനസ് മുബാറക്, അലി കോട്ടക്കൽ, ജമാൽ കക്കാട്, അലി കട്ടിപ്പാറ, നാസർ തച്ചൊമ്പയിൽ, സഈദ് സഖാഫി, മൊയ്‌ദീൻ കോട്ടോപ്പാടം ഷബീർ, ജുനൈദ് കൊണ്ടോട്ടി, കബീർ ചേളാരി,എന്നിവർ നേത്രത്വം നൽകി