ജിദ്ദ:   റിയാദിൽ മലയാളി മരണപ്പെട്ടു.    മലപ്പുറം,  കൊണ്ടോട്ടി,  പുളിക്കൽ, പെരിയമ്പലം സ്വദേശിയും പരേതരായ   ഉണ്ണി കാരി –  തങ്കമണി  ദമ്പതികളുടെ മകനുമായ  കുട്ടശ്ശേരി പുറായ് തേരി ഗോപി (53) ആണ്   മരിച്ചത്. ഭാര്യ: സുനിത,  മക്കൾ: വൈഷ്ണവ്, വർഷ, ഷോബിത്.
മൃതദേഹം  നാട്ടിൽ സംസ്കരിക്കാനാണ് ഉദ്യേശിക്കുന്നതെന്ന്  റിയാദിൽ ബന്ധപ്പെട്ടവർ  അറിയിച്ചു.   ഇതിനായി  മൃതദേഹം  നാട്ടിലെത്തിക്കാനുള്ള  നടപടികൾ പൂർത്തിയായി വരുന്നതായും  ഇക്കാര്യങ്ങൾക്കായി  രംഗത്തുള്ള റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ  അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *