ഒടുവിൽ പിടി വീണു! നാട്ടുകാരെ പുറത്തിറങ്ങാൻ അനുവദിക്കാത്ത പരുന്തിനെ പിടികൂടി 

ഹരിപ്പാട്: നാട്ടുകാർക്ക് ശല്യമായി മാറിയ പരുന്തിനെ പിടികൂടി. ചിങ്ങോലി എട്ടാം വാർഡിലെ താമസക്കാർക്ക് ഭീഷണിയായിരുന്ന പരുന്തിനെയാണ് ഫോറസ്റ്റ് റസ്ക്യൂവെത്തി പിടികൂടിയത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി പ്രദേശത്തെ നാട്ടുകാർക്ക് ശല്യമായിരുന്ന രണ്ടു പരുന്തുകളിലൊന്നിനെയാണ് പിടികൂടിയത്. താമസക്കാർക്ക് വീടിന് വെളിയിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു. കുട്ടികള്‍ക്കടക്കം പലർക്കും പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു.

Read More…. കെഎസ്ആര്‍ടിസിയിൽ വൻ നടപടി: ഒരു ഡ്രൈവറെ പിരിച്ചുവിട്ടു, ഒരാൾക്ക് സസ്‌പെൻഷൻ; തീരുമാനം അപകടങ്ങളുടെ പശ്ചാത്തലത്തിൽ

ഒരു കുട്ടിയെ നാലു തവണ പരുന്ത് ആക്രമിച്ചു. മീൻ വിൽപനക്കാർക്കും പരുന്ത് വലിയ ശല്യമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മീൻവിൽനക്കാരൻ ചികിത്സ തേടി. റാന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരുന്തിനെ കൈമാറും. രണ്ടു മാസം മുൻപ് ചിങ്ങോലി ഏഴാം വാർഡിലെ കിഴക്കൻ പ്രദേശത്തെ വീട്ടുകാർക്ക് ഭീഷണിയായ മറ്റൊരു പരുന്തിനെയും പിടികൂടിയിരുന്നു.  

By admin