ന്യൂഡല്‍ഹി: ഐഫോണിന്റെ 16 പരമ്പരയിൽ പുതിയ നിറം കൊണ്ടുവരുന്നതായി റിപ്പോർട്ടുകൾ. ടെക് വിവരങ്ങള്‍ പങ്കുവെക്കുന്ന മിംഗ്-ചി കുവോയാണ് ഐഫോണ്‍ പുതിയ നിറം പരീക്ഷുന്നതായുള്ള സൂചന നല്‍കുന്നത്.
ഐഫോണ്‍16 സീരീസ് കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള നിറങ്ങളിൽ ലഭ്യമാകും, അതേസമയം ഐഫോണ്‍ 16 പ്രോ സീരീസ് കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവക്കൊപ്പം റോസ് കളര്‍ ഓപ്ഷനുമുണ്ടാകും. പ്രോ സീരീസിൽ റോസ് നിറമുള്ള ഐഫോൺ ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ് എന്നതും ശ്രദ്ധേയം.
ഐഫോൺ 15 പ്രോയും പ്രോ മാക്‌സും ലഭ്യമായിരുന്ന നീല നിറം മാറ്റിയാണ് റോസ് വരുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് പുതിയ മോഡലുകള്‍, ആപ്പിൾ സെപ്റ്റംബറിലാകും അവതരിപ്പിക്കുക.
അതേസമയം ഐഫോണ്‍15 സീരീസ് പോലെ, ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയും കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള നിറങ്ങളിൽ ലഭ്യമാകും. ഐഫോൺ 16 പ്രോ സീരീസിന് മുന്‍മോഡലുകളില്‍ നിന്ന് വ്യത്യസ്തമായ ഫിനിഷിങ് ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ മാറ്റങ്ങളാണ് ഇത്തവണ ഐഫോണിനുണ്ടാവുക എന്നാണ് വിവരം. എഐ ഫീച്ചറുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ റാന്‍ഡം ആക്‌സസ് മെമ്മറിയും (റാം) സ്റ്റോറേജും നല്‍കിയാണ് ഐഫോണ്‍ 16 മോഡലുകള്‍ എത്തുക.
ഇപ്പോൾ ഐഫോൺ15 പ്രോയിൽ എട്ട് ജിബി റാമാണ് ആപ്പിൾ നൽകുന്നത്. ഐഫോൺ 15 ലും 15 പ്ലസിലും 6 ജിബി റാമുണ്ട്. ഐഫോൺ 16ൽ കൂടുതൽ റാം, സ്റ്റോറേജ് എന്നിവ ഉണ്ടാകുമെന്നാണ് എക്സ് ഉപഭോക്താവായ ടെക്ക് റീവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed