കുവൈത്ത്: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും പ്രതിനിധി സംഘവും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവം ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം.
ഇറാൻ പ്രസിഡൻ്റിൻ്റെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തിൻ്റെയും സുരക്ഷയ്ക്കായി കുവൈത്ത് ഭരണകൂടം പ്രാർഥന പൂർവം കാത്തിരിക്കുകയാണെന്നും ഈ പ്രയാസത്തിന്റെ സാഹചര്യത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് എല്ലാ പിന്തുണയും കുവൈത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവച്ചിരുന്നു.