സിസിടിവിയിലൂടെ കള്ളന്മാരെ കണ്ടു; കുവൈത്തിലിരുന്ന് നാട്ടിലെ വീട്ടിലെ മോഷണശ്രമം തടഞ്ഞു

എറണാകുളം: കുവൈത്തിലിരുന്ന് സിസിടിവി നിരീക്ഷിച്ച് ആലുവയിലെ വീട്ടിലെ കവർച്ച തടഞ്ഞ് പ്രവാസി കുടുംബം. ആലുവ തോട്ടക്കാട്ടുകരയിൽ ഡോ. ഫിലിപ്പിന്‍റെ വീട്ടിലെ കവർച്ചാ ശ്രമമാണ് കുടുംബം വിദേശത്തിരുന്ന് തടഞ്ഞത്.

ശനിയാഴ്ച രാത്രി 7 മണിയോടെയാണ് മൂന്നംഗ സംഘം കവർച്ചയ്ക്കെത്തിയത്. രണ്ട് പേർ വീടിന് പുറത്ത് കാവൽ നില്‍ക്കുന്നതും ഒരാള്‍ വീടിന്നകത്തേക്ക് കടന്നതും  കുവൈത്തിലിരുന്നവർ സിസിടിവിയിലൂടെ കണ്ടു.

തുടര്‍ന്ന് തോട്ടയ്ക്കാട്ടുകരയിലുള്ള ഒരാളോട് വിവരം വിളിച്ചു പറയുകയായിരുന്നു. ഇയാൾ  ഓടിവരുന്നത് കണ്ട് കവർച്ചാശ്രമം ഉപേക്ഷിച്ച് സംഘം ഓടി രക്ഷപെട്ടു.

Also Read:- ആളുകളെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevidoe

By admin