ചെറുതോണി: സാഹിത്യ രംഗത്ത് അതുല്യ പ്രത്രിഭകളെ സംഭാവന ചെയ്യുന്ന പ്രധാന ജില്ലകളിലൊന്നായി മാറാൻ ഒരു പതിറ്റാണ്ടിനിടയിയിൽ ഇടുക്കിക്ക്  കഴിഞ്ഞെന്ന് കവിയും മാധ്യമ പ്രവർത്തകനുമായ കെ.ടി രാജീവ് പറഞ്ഞു. സ്വരം സാംസ്കാരിക വേദി ഇരുപതാം വാർഷികത്തിൽ നൂറ്റി ഒന്ന് കവികളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകം ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന് നല്കി പ്രകാശനം നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടക,സിനിമാ രംഗത്തെ അതുല്യ പ്രതിഭയായിരുന്നു എം സി കട്ടപ്പനയെന്ന് അനുസ്മരണ പ്രഭാഷണം നടത്തി അഡ്വക്കേറ്റ് ജോയിസ് ജോർജ് എക്സ് എം പി പറഞ്ഞു.പുസ്തക എഡിറ്റർ പി എൽ നിസാമുദ്ദീൻ സ്വാഗതം ആശംസിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ മിനി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 
ബ്ളോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയൻ, പ്രഭാ തങ്കച്ചൻ, വിൻസൻ്റ് വള്ളാടി, നൗഷാദ് റ്റി ഇ, എം കെ നവാസ്, സുരേഷ് മീനത്തേരിൽ. സാജൻ കുന്നേൽ, ജെയിൻ അഗസ്റ്റ്യൻ, രാജു സേവ്യർ, കെ.ബി ബാലചന്ദ്രൻ ,ജെയിംസ് തോമസ്, അഡ്വക്കേറ്റ് എൻ കെ വിനോദ് കുമാർ സെബാസ്റ്റ്യൻ വടക്കേമുറി ,ബിജു വൈശ്യം പറമ്പിൽ, ലാജി പ്ളാത്തോട്ടം എന്നിവർ പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *