ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കണ്ടെത്തിയതായി സൂചന. സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രസിഡൻ്റ് റൈസിയുടെയും ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഹെലികോപ്റ്ററിലെ ഒരു ഉദ്യോഗസ്ഥനും ഫ്ലൈറ്റ് ക്രൂവിലെ ഒരു അംഗവും സംഭവത്തിന് ശേഷം ബന്ധപ്പെട്ടതായി പ്രസിഡൻ്റിൻ്റെ എക്‌സിക്യൂട്ടീവ് കാര്യ ഡെപ്യൂട്ടി മൊഹ്‌സെൻ മൻസൂരി പറഞ്ഞു.ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും, അപകടം അത്ര തീവ്രമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
65 ടീമുകൾ ഇപ്പോൾ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അവർ ഹെലികോപ്റ്റർ കണ്ടെത്തുന്നതിന് അടുത്താണെന്ന് ഉദ്യോഗസ്ഥർ കരുതുന്നുവെന്നും റെഡ് ക്രസൻ്റ് പറഞ്ഞു.
കിഴക്കൻ അസർബൈജാനിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ജോഫ മേഖലയിലെ പർവതനിരകളിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയനും ലാണ് ഹെലികോപ്ടറിലുണ്ടായിരുന്നു.
മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. റൈസിയുടെയും ഹുസൈൻ ആമിറിന്റെയും ജീവൻ അപകടത്തിലാണെന്നും അവർക്കായി പ്രാർഥിക്കണമെന്നും ഇറാൻ വാർത്താ ഏജൻസി അഭ്യർഥിച്ചു.  
അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Deeply concerned by reports regarding President Raisi’s helicopter flight today. We stand in solidarity with the Iranian people in this hour of distress, and pray for well being of the President and his entourage.
— Narendra Modi (@narendramodi) May 19, 2024

റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് മോദി
ഇറാന്‍ പ്രസിഡന്റ് ഹെലികോപ്ടര്‍ യാത്രയുമായി ബന്ധപ്പെട്ട യാത്രകളില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഈ ദുരിതസമയത്ത് ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പ്രസിഡൻ്റിൻ്റെയും അദ്ദേഹത്തിൻ്റെ പരിവാരങ്ങളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *