ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും,  സംഗീത സംവിധാനവും  നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്. 
കവിത ,  സംവിധാനം , ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സർ സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 
മലയാളം, തമിഴ് താരങ്ങളായ വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ  ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു.
മോഹൻലാലിന്റെ ഉടമസ്ഥതയിലായിരുന്ന അത്യാധുനിക ഡോൾബി അറ്റ്മോസ് സൗണ്ട് സ്റ്റുഡിയോയായ വിസ്മയാസ് മാക്സ്  , സൗത്ത് ഇന്ത്യയിലെ അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയ തിരുവനന്തപുരത്തെ എസ് എൽ തിയറ്റർ എന്നിവയൊക്കെ ഇപ്പോൾ ഏരീസ് ഗ്രൂപ്പിന്റെ ഭാഗമാണ്.
സ്കൂളുകളിലും കോളേജുകളിലും സിനിമായോട് അഭിരുചിയുള്ള  വിദ്യാർഥികൾക്കായി ആരംഭിച്ച ടാലെൻറ് ക്ലബുകളിലെ അംഗങ്ങൾക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാൻസ് ,പോസ്റ്റർ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ്. വിജയികൾക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തിൽ അവസരവും ലഭിക്കും.
ഒറ്റപ്പാലം , കണ്ണൂർ , എറണാകുളം  എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ  ജൂലൈ അവസാനവാരം തിയേറ്ററുകളിൽ എത്തും 
ചിത്രത്തിന്റെ അണിയറയിൽ
സംഗീതം- രചന- സംവിധാനം  : അരുൺ വെൺപാല  നിർമ്മാണം : അഭിനി സോഹൻ  പ്രോജക്ട് ഡിസൈൻ  & ഗാനരചന –  സർ സോഹൻ റോയ്ഗാനരചന  :  ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാലഡി ഒ പി  : അശ്വന്ത് മോഹൻബിജിഎം : പ്രദീപ് ടോം  പ്രോജക്ട് മാനേജർ  : ജോൺസൺ ഇരിങ്ങോൾ ക്രിയേറ്റീവ് ഹെഡ് :  ബിജു മജീദ്  ലൈൻ പ്രൊഡ്യൂസർ വിയാൻ മംഗലശ്ശേരി   ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ  പി ആർ ഓ  : ഷെജിൻ

By admin

Leave a Reply

Your email address will not be published. Required fields are marked *