ഇരട്ടപ്പേര് വിളിച്ചതിന് വൈരാഗ്യം; കൗമാരക്കാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു, വീഡിയോ പുറത്ത്

കോട്ടയം: ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന് മുകളില്‍ ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈരാറ്റുപേട്ടക്കാരനായ പതിനാറുകാരനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈരാറ്റുപേട്ട മാതാക്കല്‍ സ്വദേശി മുഹമ്മദ് സാദിഖ്, ഇയാളുടെ സഹോദരന്‍ മുഹമ്മദ് സുബൈല്‍, മല്ലൂപ്പാറ സ്വദേശി പിപി ജഹനാസ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 24ന് രാത്രി പതിനൊന്ന് മണിയോടെ ഈരാറ്റുപേട്ട നടക്കല്‍ ക്രോസ്വേ ജംഗ്ഷന് സമീപം ഒരു സംഘം ആളുകള്‍ പതിനാറുകാരനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. വിറകുകഷ്ണം ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. കൗമാരക്കാരനെയും സുഹൃത്തിനെയും ആസൂത്രിതമായി വിളിച്ചുവരുത്തി സംഘം മര്‍ദ്ദിക്കുകയായിരുന്നു.

ഇരട്ടപ്പേര് വിളിച്ചതിനുള്ള വ്യക്തി വൈരാഗ്യമാണത്രേ പ്രതികളെ മര്‍ദ്ദനത്തിന് പ്രേരിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ പേടിച്ചോടിയ സുഹൃത്തിനെ പിന്നെയും പിടിച്ചുകൊണ്ടുവന്ന് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. 

വാര്‍ത്തയുടെ വീഡിയോ:-

 

Also Read:- പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; 44കാരനെ പൊലീസ് പിടികൂടി വനംവകുപ്പിന് കൈമാറി

By admin