തിരുവനന്തപുരം: വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന്‍ വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34) എന്നിവരാണ് പിടിയിലായത്.
തമിഴ്‌നാട് സ്വദേശികളായ സുധന്‍, ഉണ്ണികൃഷ്ണന്‍, ബാബു എന്നിവരെയാണ് രണ്ടുപേരും ചേര്‍ന്ന് വെട്ടിയത്. ഭാര്യ വീടായ മൂന്നുമുക്കില്‍ സുധനും സുഹൃത്തുക്കളും വിരുന്നിന് വന്നിരുന്നു. ഈ സമയം പ്രതികളെത്തി വിദേശത്തു നിന്ന് കൊണ്ടുവന്ന മദ്യം തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം നല്‍കാത്തതില്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കള്‍ ചികിത്സയിലാണ്.